2019 ഇൽ NETFLIX റിലീസ് ആയ , വിക്ടർ സൻ്റോസിൻ്റെ പോളാർ കേം ഫ്രം കോൾഡ് എന്ന ഗ്രാഫിക് നോവലിനെ ആധാരമാക്കി ജോനാസ് അകർലുണ്ട് എടുത്ത സിനിമയാണ് പൊളാർ
ഡെമോക്ലീസ് എന്ന കമ്പനിക്ക് വേണ്ടി വർക്ക് ചെയ്യുന്ന കൊലയാളി ആണ് ഡങ്കൻ വിസ്‌ല. അയാളുടെ റിട്ടയർമെന്റിനു 14 ദിവസം കൂടി ബാക്കി ഉള്ളപ്പോൾ അയാൾക്ക് അവസാനമായി ഒരു വർക്ക് കൂടി ലഭിക്കുകയാണ്.
അവിടെ അയാളെ കാത്തിരുന്നത് ഒരു ചതിയായിരുന്നു. മറ്റൊരാളെ കൊല്ലാനല്ല , തന്നെ ഇല്ലാതാക്കാൻ ഉള്ളതായിരുന്നു ആ ജോബ് എന്നു അയാൾ തിരിച്ചറിയുകയായിരുന്നു.
ഒരു കൊലയാളിയുടെ ജീവിതം ഉപേക്ഷിച്ചു ആയുധം താഴെ വെക്കാനൊരുങ്ങിയിരുന്ന അയാളെ ആർക്കാണ് കൊല്ലേണ്ടത് ?
എന്തിനാണ് കൊല്ലേണ്ടത് ?
ആയുധം വീണ്ടും കയ്യിലെടുത്ത് ഡങ്കൻ ഉത്തരങ്ങൾ തേടിയിറങ്ങുകയാണ്...
റിട്ടയർമെന്റിൽ നിന്ന് തിരിച്ചു വന്ന ഒരു കൊലയാളിയുടെ ക്ളീഷേ കഥ പറയുന്ന ഒരു സിനിമ വ്യത്യസ്തമായ അനുഭവം നൽകുന്നത് മാഡ്‌സ് മിക്കേൽസണിലൂടെ ആണ്. ഡങ്കൻ വിസ്‌ല എന്ന ബ്ലാക്ക് കൈസർ ആയി അയാൾ നിറഞ്ഞാടുകയാണ്.
പൂർണ്ണമായും ഒരു വൺ മാൻ ഷോ...
കഥാപരമായും സംവിധാനം കൊണ്ടും തികച്ചും ആവറേജ് ആയ സിനിമ എന്റർടെയിൻ ചെയ്യിക്കുന്നത് മിക്കേൽസൺ കാമറക്ക് മുന്നിലെത്തുമ്പോൾ ആണ്.
നോവലിൽ നിന്നുള്ള മാറ്റങ്ങൾ സിനിമയെ നശിപ്പിച്ചെങ്കിലും മിക്കേൽസ
ണിന്റെ ബ്ളാക്ക് കൈസറിനും അയാളുടെ രോമാഞ്ചനിമിഷങ്ങൾക്കും വേണ്ടി കണ്ടിരിക്കാവുന്ന സിനിമയാണ് പോളാർ. ക്ലൈമാക്‌സ് .
ണിന്റെ ബ്ളാക്ക് കൈസറിനും അയാളുടെ രോമാഞ്ചനിമിഷങ്ങൾക്കും വേണ്ടി കണ്ടിരിക്കാവുന്ന സിനിമയാണ് പോളാർ. ക്ലൈമാക്‌സ് .
For telegram link visit https://t.me/actionmoviesuggests
For Google Drive Link https://drive.google.com/file/d/14Z5zDuobf0mcXk9KH-qGA8z-q1DzS7P3/view